Your Image Description Your Image Description

കോഴിക്കോട്: വിദേശത്തു നിന്നെത്തിയ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയഞ്ചേരി അരൂർ നടേമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷിനെ(43)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് രതീഷിനെ കണ്ടത്.

തീക്കുനി–വടകര റോഡിൽ മുക്കടത്തും വയലിൽ ബൈക്ക് മറിഞ്ഞു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോൾ സമീപം ഒരാൾ കിടക്കുന്നതും കണ്ടു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ആംബുലൻസ് എത്തി വടകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രതീഷിനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഇയാൾ വിദേശത്തു നിന്നും എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *