Home » Blog » kerala Mex » ശബരിമല സ്വർണക്കൊള്ളക്കേസ്: ജയറാമിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തേക്കും
jayaram-680x450

ബരിമല സ്വർണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി നടൻ ജയറാമിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തേക്കും. കേസിലെ പ്രധാനിയായ പോറ്റിയുമായി ജയറാമിന് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്ന് കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ ചെന്നൈയിലെ വസതിയിൽ എത്തിച്ച് പൂജ നടത്തിയത് വലിയ വിവാദമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ജയറാം ഇന്ന് വ്യക്തത നൽകേണ്ടി വരും.

എന്നാൽ, പോറ്റിയുമായി തനിക്ക് ദീർഘകാലത്തെ സൗഹൃദം മാത്രമാണുള്ളതെന്നും ഒരു രൂപയുടെ പോലും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നുമാണ് ജയറാം നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഈ മൊഴിയിൽ ഇഡി കൂടുതൽ വ്യക്തത തേടും. കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. താൻ ഒരിക്കൽ പോലും പോറ്റിയെ കണ്ടിട്ടില്ലെന്നും ശബരിമലയിൽ പോയിട്ടില്ലെന്നുമാണ് ജയശ്രീ അധികൃതരോട് പറഞ്ഞത്. ജയറാമിന് പുറമെ വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ നേതാക്കളെയും ഇഡി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.