Your Image Description Your Image Description

സംസ്ഥാന സർക്കാരിന്റെ 2024ലെ വയോസേവന പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു . വയോജനങ്ങൾക്കുവേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവ‌ർത്തനങ്ങൾക്കാണ് പുരസ്‌കാരം കിട്ടിയത് .വയോജനങ്ങളുടെ ക്ഷേമം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണെന്നും നാടും നഗരവും വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ നമുക്കൊപ്പം ചേർത്ത് നിർത്തേണ്ടവർ തന്നെയാണ് വയോജനങ്ങളെന്നും പുരസ്‌കാരം ലഭിച്ചതിനുപിന്നാലെ മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

‘ഒട്ടേറെ ക്ഷേമ പദ്ധതികൾ വയോജനങ്ങൾക്കായി തിരുവനന്തപുരം നഗരസഭ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു . ആ പ്രവർത്തനങ്ങൾക്കാകെ ലഭിച്ച അംഗീകാരമാണ് ഈ നേട്ടം. അഭിമാനകരമായ നേട്ടമാണിത്. നഗരത്തിലെ മുതിർന്ന പൗരന്മാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നടത്തുന്ന പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നുണ്ട് .

വയോജനോത്സവം പോലുള്ള പുതിയ പദ്ധതികൾ കൂടി നടപ്പിലാക്കും. വയോജന സൗഹൃദ നഗരമെന്ന ഖ്യാതിയിലേയ്ക്ക് ഒരുമിച്ചുയരണമെന്നും മേയർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *