Your Image Description Your Image Description

മലപ്പുറം: മലപ്പുറത്ത് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നിപ രോഗലക്ഷണമുള്ള പത്തുപേരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചു. വണ്ടൂരിനടുത്ത് നടുവത്ത് നിപ ബാധിച്ച് മരിച്ച യുവാവുമായി ബന്ധപ്പെട്ടവരുടെ സമ്പർക പട്ടിക ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു.

ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ രോഗലക്ഷണമുള്ള പത്ത് പേരുടെ സാമ്പിളുകളാണ് എടുത്തിരിക്കുന്നത്. കൂടാതെ, മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് യുവാവിന്റെ കോൺടാക്‌ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.

ബംഗളൂരുവിൽ നിന്നെത്തിയ ശേഷം യുവാവ് എവിടെയൊക്കെ പോയിരുന്നുവെന്നും പരിശോധിക്കുന്നുണ്ട്. ബംഗളൂരുവിൽ വച്ച് രണ്ടുമാസം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച യുവാവ് നാട്ടിലെത്തി ചികിത്സ തേടിയിരുന്നു. രോഗം ഭേദമായി മടങ്ങിയെങ്കിലും കാലിന് പരിക്കേറ്റതിനെ തുടർന്നാണ് കഴിഞ്ഞയാഴ്‌ച വീണ്ടും തിരിച്ചു വന്നത് .

പിന്നീട് പനി ബാധിച്ച് ചികിത്സ തേടി .യുവാവിന്റെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലപ്പുറം ജില്ലയിൽ ആളുകൾ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ജില്ലാ കളക്‌ടർ ഉത്തരവിറക്കി.

Leave a Reply

Your email address will not be published. Required fields are marked *