Your Image Description Your Image Description

ന്യൂയോർക്ക് : വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ഹോളിവുഡ് നടൻ ജെയിംസ് ഏൾ ജോൺസ് അന്തരിച്ചു. ഡച്ചസ് കൗണ്ടിയിലെ വസതിയിലായിരുന്നു അന്ത്യം. ഇദ്ദേഹം സ്റ്റാർ വാർസിലെ വില്ലൻ ഡാർത്ത് വാഡർ, ലയൺ കിങ്ങിലെ മുഫാസ എന്നീ കഥാപാത്രങ്ങൾക്ക് വേണ്ടി ശബ്ദം നൽകിയിരുന്നു. അതേസമയം എമ്മി, ​ഗ്രാമി, ഓസ്കർ തുടങ്ങിയ പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ജോൺസ് നാടകത്തിലൂടെയാണ് അഭിനയരം​ഗത്ത് എത്തുന്നത് . അതിനായി 1964ൽ സ്റ്റാൻലി കുബ്രിക്കിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഡോ. സ്ട്രേഞ്ച്ലവ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത് . പിന്നലെ ദ ​ഗ്രേറ്റ് വൈറ്റ് ഹോപ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഏവരുടെയും ഇഷ്ട൦ പിടിച്ചുപറ്റി . ക്ലോഡീൻ (1974), കോനൻ ദി ബാർബേറിയൻ (1982), ഫീൽഡ് ഓഫ് ഡ്രീംസ് (1989), ദ സാൻഡ്ലോട്ട് (1993) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. അതേസമയം , ദി ലയൺ കിംഗ് (1994 ). സ്റ്റാർ വാർസ്; ദ റൈസ് ഓഫ് സ്‌കൈ വാക്കർ (2019), ദി ലയൺ കിംഗ് (2019), കമിംഗ് 2 അമേരിക്ക (2021) എന്നീ ചിത്രങ്ങളിൽ അദ്ദേഹം കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *