Your Image Description Your Image Description
മലപ്പുറം: RSS- കേരള പോലീസ് – മുഖ്യമന്ത്രിയുടെ ഓഫീസ് അവിശുദ്ധ കൂട്ടുകെട്ടിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിനേന പുറത്തുവരുന്നത്. എ.ഡി.ജി.പി അജിത് കുമാർ  ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊലെയുമായി നടത്തിയ കൂടിക്കാഴ്ച്ച മുഖ്യമന്ത്രിക്ക് വേണ്ടി സി.പി.എം അറിവോട് കൂടിയാണെന്ന് വ്യക്തമായിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ എസ്.പി ആയിരുന്ന സമയത്ത് സുജിത് ദാസും ആർ.എസ്. എസ് അജണ്ടകളാണ് നടപ്പാക്കിയതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം പറഞ്ഞു. മലപ്പുറത്ത് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി നടത്തിയ എസ്പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുജിത് ദാസിൻ്റെ കൊലപാതകമടക്കമുള്ള ക്രിമിനൽ കേസുകളിലെ പങ്കാളിത്തം,സ്വർണ്ണക്കടത്തു മാഫിയ സംഘങ്ങളുമായുള്ള ബന്ധം, അനധികൃത സ്വത്ത് സമ്പാദനം എന്നിവ സമഗ്ര ജുഡീഷ്യൽ അന്വേഷണത്തിന്  വിധേയമാക്കണം.മലപ്പുറം ജില്ലയിൽ പോലീസ് മേധാവിയായിരുന്ന കാലത്ത് സുജിത് ദാസ് ചാർജ് ചെയ്ത മുഴുവൻ കേസുകളും പുണരാന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴപ്പറമ്പഅധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, എഫ്ഐടിയു ജില്ലാ പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ, ഫ്രറ്റെനിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് ജംഷീൽ അബൂബക്കർ, വുമൺ ജസ്റ്റിസ് ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി, പ്രവാസി വെൽഫെയർ ഫോറം ജില്ലാ ജനറൽ സെക്രട്ടറി സൈതലവി താനൂർ, വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് എന്നിവർ സംസാരിച്ചു.
സുഭദ്ര വണ്ടൂർ, നസീറ ബാനു, ആരിഫ് ചുണ്ടയിൽ, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷറഫലി കട്ടുപ്പാറ, വി കെ എസ് തങ്ങൾ, ഫാറൂഖ് കെ പി, അതീഖ് ശാന്തപുരം, സാക്കിർ മോങ്ങം, ഹമീദ് മാസ്റ്റർ വേങ്ങര, ഹസീന വഹാബ് എന്നിവർ നേതൃത്വം നൽകി.
സമരക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.   കെ വി സഫീര്‍ഷാ, മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, നസീറ ബാനു, സെയ്താലി വലമ്പൂർ, ശാക്കിർ മോങ്ങം, മെഹബൂബ് പൂക്കോട്ടൂർ എന്നിവർക്കെതിരെ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *