Your Image Description Your Image Description

തിരുവനന്തപുരം : കേന്ദ്ര സർക്കാർ കൊണ്ടുവന്ന നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തികബുദ്ധിമുട്ട് മനസിലാക്കി ഇത്തവണത്തെ ഓണത്തിന് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ലഭിക്കുന്നതോടെപ്പം , ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും കൂടി നൽക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . പറഞ്ഞു . അതേസമയം കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും കൂടി ഈ സേവനം ലഭിക്കും.

ഇതിനിടെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം പ്രമാണിച്ച്അഡ്വാൻസായി 20,000 രൂപയും , പാർട്ട്‌ ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയും ലഭിക്കുന്നതാണ് .

അതേസമയം ,1000 രൂപ സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി അനുവദിച്ചിട്ടുണ്ട് . അത് വിരമിച്ച ജീവനക്കാർക്കും ലഭിക്കും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *