Your Image Description Your Image Description

തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ഇടപാടുകളിൽ ബന്ധമുണ്ടായതിനെ തുടർന്ന് സസ്പെൻഡ് ചെയ്ത് ഐജി ലക്ഷ്മണനെ. 360 ദിവസത്തെ സസ്പെൻഷൻ പിൻവലിച്ചു കൊണ്ട് സർവീസിൽ തിരിച്ചെടുത്തു . ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ സാഹചര്യത്തിലായിരുന്നു സസ്പെൻഡ് ചെയ്തത് . പിന്നാലെ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട വഞ്ചന കേസ് അവസാനിച്ച സാഹചര്യത്തിൽ ലക്ഷ്മണനെ സസ്പെൻഷൻ റിവ്യൂ കമ്മിറ്റി തിരിക്കെ സർവീസിൽ തിരിച്ചെടുക്കാമെന്ന് അറിയിച്ചിരുന്നു . തുടർന്നാണ് ട്രെയ്നിങ് വിഭാഗം ഐജിയായിട്ട് നിലവിൽ പുനർനിയമനം നടത്തിയിരിക്കുന്നത് .

1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും തെലങ്കാന സ്വദേശിയായ ലക്ഷ്മണനെതിരെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ മോൻസന്റെ ഇടപാടുകളിൽ നേരിട്ടു ലക്ഷ്മണന് ബന്ധമുള്ളതായി തെളിവുകൾ ലഭിച്ചതോടെ 2021 നവംബറിൽ ലക്ഷ്മണയെ സസ്പെൻഡ് ചെയ്തു . തുടർന്ന് 2023 ഫെബ്രുവരിയിൽ തിരിച്ചെടുത്തു. ശേഷം വീണ്ടും സെപ്റ്റംബറിൽ സസ്പെൻഡ് ചെയ്യുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *