Your Image Description Your Image Description

ഭഗവാൻ മഹാവിഷ്ണു പറയുന്നു, എന്റെ ഭക്തന്മാർ 4 തരമുണ്ട്. 1 ആർത്തൻ, 2. അർത്ഥാർത്തി, 3. ജിജ്ഞാസു, 4. ജ്ഞാനി ഇങ്ങനെയാണത്.

ആർത്തൻ: മറ്റുള്ളവരുടെ കുറ്റവും കറവും പറഞ്ഞ്, മറ്റുള്ളവരെ വേദനിപ്പിച്ചും തന്റെ കുറ്റവും കുറവും മറന്ന് മറ്റുള്ളവരെ വേദനിപ്പിച്ച് സുഖം കാണുന്നവനാണ് ആർത്തൻ.

അർത്ഥാർത്തി: തനിക്ക് എല്ലാം നേടണം, കിട്ടണം, അനുഭവിക്കണം. മറ്റുള്ളവർക്ക് കൊടുക്കാതെ എല്ലാം സ്വയം അനുഭവിക്കണം എന്ന ചിന്തയുള്ളവരാണ് ആർത്ഥാർത്തി.

ജിജ്ഞാസു: എനിക്ക് ഭഗവാനെ അറിയണം, പുരായണം പഠിക്കണം, എന്തിനാണ് ഇതെല്ലാം എഴുതി വച്ചിരിക്കുന്നത് എന്ന് അറിയാൻ സത്സംഗത്തിൽ എത്തി ചേരുന്നവനാണ് ജിജ്ഞാസു.

ജ്ഞാനി: ഭഗവാൻ തന്റെ അന്തരാത്മാവാണന്ന് തിരിച്ചറിവുള്ളവനാണ് ജ്ഞാനി. ജ്ഞാനികളെയാണ് ഭഗവാനു കൂടുതൽ ഇഷ്ടം.

ഇത് ജിവിതത്തിൽ മനസിലാക്കി മുന്നോട്ട് പോകുന്നതാരാണോ അവൻ ലക്ഷ്യത്തിൽ എത്തിചേരും.

Leave a Reply

Your email address will not be published. Required fields are marked *