Your Image Description Your Image Description

കുവൈത്ത് സിറ്റി : ഞായറാഴ്ച കുവൈത്ത് തീരത്ത് ഇറാനിയൻ വ്യാപാര കപ്പൽ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ആറ് ജീവനക്കാർ മരിച്ചതായി റിപ്പോർട്ട് . അതിൽ ഇന്ത്യക്കാരും ഇറാനില്‍ നിന്നുള്ളവരും കപ്പലിൽ ഉണ്ടായിരുന്നു.

സംഭവത്തിൽ മൂന്നു പേരുടെ മൃതദേഹങ്ങള്‍ ഇറാന്‍, കുവൈത്ത് നാവിക സേനകള്‍ നടത്തിയ തിരച്ചിലില്‍ ലഭിച്ചിട്ടുണ്ട് . ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ് .ഇറാന്‍റെ തുറമുഖ, മാരിടൈം നാവിഗേഷന്‍ അതോറിറ്റി മേധാവി നാസര്‍ പസാന്ദേയാണ് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട വാർത്തയറിയിച്ചത് . ഇറാനിയന്‍ ഉടമസ്ഥതയിലുള്ള അറബക്തര്‍ എന്ന പേരുള്ള കപ്പലാണ് അപകടത്തില്‍ പെട്ടതായി അധികൃതര്‍ അറിയിച്ചത് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *