Your Image Description Your Image Description

ബിഹാർ : സ്‌കൂൾ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള വാട്ടർ പ്യൂരിഫയറിൽ നിന്ന് വെള്ളം കുടിച്ചതിന് പിന്നാലെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടി മരിച്ചു . ചികിത്സയിൽ കഴിയുന്ന മറ്റ് രണ്ടുപേരുടെയും നില മെച്ചപ്പെട്ടതായി നളന്ദ ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ശുഭങ്കർ അറിയിച്ചു .

അതേസമയം , കുട്ടികൾ വെള്ളം കുടിച്ച വാട്ടർ പ്യൂരിഫയറിൽ നിന്നുള്ള വെള്ള൦ പരിശോധനയ്ക്കായി ലാബിൽ അയച്ചിട്ടുണ്ട്. അതുപോലെ മരിച്ച പെൺകുട്ടിയുടെ ആന്തരാവയവ സാമ്പിളുകളും രാസപരിശോധനക്കായി അയച്ചിട്ടുണ്ട് . ഈ കുറ്റകൃത്യത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കൂടാതെ , സ്‌കൂൾ വാർഡനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടതായും ഡിഎം അറിയിച്ചു.

ഒമ്പത് വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . തിങ്കളാഴ്ച നളന്ദ ജില്ലയിലെ കസ്തൂർബാ ഗാന്ധി ഗേൾസ് സ്കൂളിലാണ് സംഭവം നടന്നത് .

Leave a Reply

Your email address will not be published. Required fields are marked *