Your Image Description Your Image Description

തിരുവനന്തപുരം : വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ രൂപപ്പെട്ടതിനാൽ . മധ്യ പടിഞ്ഞാറൻ വടക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് സെപ്തംബർ അഞ്ചോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ 7 ദിവസം കേരളത്തിൽ വ്യാപകമായി മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു .

അതേസമയം ,ഒറ്റപെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് ചൊവ്വാഴ്ച സാധ്യതയുണ്ടെന്നും . അതേസമയം അസ്‌ന ചുഴലിക്കാറ്റ്
വടക്ക് – പടിഞ്ഞാറൻ അറബിക്കടലിലെ തീവ്ര ന്യുനമർദ്ദമായി ശക്തി കുറഞ്ഞ സാഹചര്യത്തിൽ . തെക്ക് – തെക്ക് പടിഞ്ഞാർ ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയിട്ടുണ്ട് . അതിനാൽ കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്.

കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ടും , മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ,തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിയിട്ടുണ്ട് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *