Your Image Description Your Image Description

ബെംഗളൂരു : നടി പവിത്ര ഗൗഡ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി .ബെംഗളൂരു സെഷൻസ് കോടതി തള്ളിയത് . പവിത്ര ഗൗഡ സ്ത്രീയെന്ന പരിഗണന ആവശ്യപ്പെട്ട് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇവരുടെ കുറ്റകൃത്യത്തെ കണക്കിലെടുത്താണ് ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചത് .

അതേസമയം കേസിലെ ഏഴാം പ്രതി അനുകുമാറിന്റെ ജാമ്യഹർജിയും കോടതി തള്ളിയിരുന്നു . ജൂൺ 8നാണ് സംഭവം . ദർശനുമായുള്ള പവിത്രയുടെ ബന്ധത്തെ ചോദ്യം ചെയ്ത് ആരാധകനെ സന്ദേശമയച്ചതിനെ തുടർന്നാണ് ഫാൻസ് അസോസിയേഷന്റെ സഹായത്തോടെ കൊലപാതകം നടത്തിയത് പിന്നാലെ മൃതദേഹം ബെംഗളൂരു കാമാക്ഷിപാളയിലെ കനാലിൽ തള്ളുകയായിരുന്നു . ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെയാണ് ഇവർ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് . തുടർന്ന് കേസിൽ നടൻ ദർശൻ തൊഗുദീപയ്ക്കൊപ്പം നടി പവിത്ര ഗൗഡയ്ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ നിന്ന് തെളിഞ്ഞതോടെ നടി പവിത്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു . പവിത്ര കേസിലെ മുഖ്യപ്രതിയാണ് . ഇവരുൾപ്പെടെ നിലവിൽ 16 പേരാണ് കേസിൽ വിചാരണത്തടവിലുള്ളത് .

 

 

Leave a Reply

Your email address will not be published. Required fields are marked *