Your Image Description Your Image Description

കണ്ണൂർ: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കo ചെയ്ത സാഹചര്യത്തിൽ കേന്ദ്ര കമ്മിറ്റിയും കൈ വിട്ടാൽ രാഷ്ട്രീയം മതിയാക്കാനൊരുങ്ങി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ. അതേസമയം മറ്റ് പാർട്ടികളിൽ ചേരാനുള്ള സാധ്യത നിലവിലില്ലെന്നാണ് ലഭിക്കുന്ന വിവരം .

ഇ.പിയെ നീക്കിയത് കേരളത്തിൽനിന്നുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ തീരുമാനപ്രകാരമാണ്. അതിനാൽ തന്നെ കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി.യെ നീക്ക൦ ചെയ്ത നടപടി കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യും . അത്കൊണ്ട് തനിക്കു പറയാനുള്ളതു മുൻകൂട്ടി കേന്ദ്രനേതൃത്വത്തെ അറിയിക്കാൻ തയാറെടുക്കുന്നതായി ഒരു സൂചനയുണ്ട്.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിലാണ് ഇ.പി.ജയരാജിനെതിരെ നടപടി സ്വീകരിച്ചത് . ആയുർവേദ റിസോർട്ടിൽ ഇ.പിയുടെ ഓഹരിപങ്കാളിത്ത൦ വിവാദമായതോടെ അതിൽനിന്ന് രക്ഷപ്പെടാൻ ആളെ തേടിനടക്കുന്ന സമയത്ത് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കമ്പനിക്കാണ് റിസോർട്ട് നടത്തിപ്പു കൈ മാറിയത് . തുടർന്ന് ഇതുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയാണ് രാഷ്ട്രായമായി കണക്കാക്കിയത് എന്നാണ് വാദ ൦ ഉയർന്നത് .

എന്നാൽ ഇതിനെ തള്ളി കൊണ്ട് ഇ.പി രംഗത്ത് വന്നു . കൂടിക്കാഴ്ചയിൽ രാഷ്ട്രീയം വിഷയമായില്ലെന്നും ഈ സംഭവം തിരഞ്ഞെടുപ്പുസമയത്തു മറ്റൊരു രീതിയിൽ ഉപയോഗപ്പെടുത്തിയതിനു പിന്നിൽ ഗൂഢാലോചന നടന്നതായി അദ്ദേഹ൦ സംശയ൦ ഉന്നയിച്ചു .

അതേസമയം മാധ്യമങ്ങളോട് ജാവഡേക്കറുമായി കൂടിക്കാഴ്ച നടന്നെന്നു ദല്ലാൾ നന്ദകുമാറിനെ സാക്ഷ്യം പറയാൻ.ലോക്സഭാ വോട്ടെടുപ്പു ദിവസം ഒരു ചാനൽ സ്റ്റുഡിയോയിൽ തയാറാക്കി നിർത്തിയിരുന്നെന്നും അത് അറിയാവുന്നതുകൊണ്ടാണ് പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയത് എന്നാണ് ഇ.പിയുടെ വിശദീകരണം. അപ്പോൾ ആ സമയത്ത് ഉണ്ടായത് കെണിയാണെന്നും അതിൽ പാർട്ടിക്കകത്തെ ചിലർക്കു ബന്ധമുള്ളതായും അദ്ദേഹം സംശ൦ ആവർത്തിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *