Your Image Description Your Image Description

ന്യൂഡൽഹി : നാലാമത്തെ പ്രസവത്തിൽ ഉണ്ടായത് പെൺകുട്ടിയെന്ന കരണത്താൽ ഡൽഹിയിൽ 28കാരിയായ യുവതി നവജാതശിശുവിനെ ശ്വാസംമുട്ടിച്ചു കൊന്നു. തുടർച്ചയായി പെൺകുട്ടികൾ ഉണ്ടാവുന്നതിൽ അസ്വസ്ഥയായിരുന്ന യുവതിയ്ക്ക് . നാലാമത്തെ കുട്ടിയും പെണ്ണായതോടെ സമൂഹത്തിൽ ഉണ്ടാക്കുന്ന അപമാനം ഭയന്നാണ് പാലുകൊടുക്കുന്നതിനിടയിൽ ശ്വാസംമുട്ടിച്ചു കൊന്നത് .

രാത്രിയിൽ കുഞ്ഞിന് പാലുകൊടുക്കുന്നതിനിടയിൽ മയങ്ങിപ്പോയെന്നും രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ കുട്ടിയെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഖൈല പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും തുടർന്ന് വീട്ടിലെത്തിയ പോലീസ് കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തപ്പോൾ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോളാണ് സംഭവം പുറത്തറിഞ്ഞത് .

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അടുത്ത വീട്ടിലെ ടെറസിൽ ഒരു ബാ​ഗിൽ കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു .

പിന്നീട് കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തപ്പോൾ അവർ കുറ്റം സമ്മതിക്കുകയായിരുന്നു . ഇത് തന്റെ നാലാമത്തെ പെൺകുട്ടിയായിരുന്നു ഇതിന് മുമ്പ് ഉണ്ടായ രണ്ടു കുട്ടികൾ നേരത്തെ തന്നെ മരിച്ചെന്നും ഇവിടെ പെൺകുട്ടികളായതിന്റെ പേരിൽ സാമൂഹത്തിൽ നിന്നും അപമാനം നേരിടുന്നതായും . അതിന്റെ മാനസികസമ്മർദ്ദത്തിലാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന് അടുത്തുള്ള ടെറസ്സിൽ ഇടുകയായിരുന്നു യുവതി പറഞ്ഞു .

സംഭവത്തിൽ യുവതിക്കെതിരെ കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തു . കുട്ടിയുടെ മൃതുദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി . ശേഷമാണ് തുടർ നടപടികൾ ഉണ്ടാവുക .

Leave a Reply

Your email address will not be published. Required fields are marked *