Your Image Description Your Image Description

ബെംഗളൂരൂ : നിരവധി പുതുമകകളോടെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ എത്തുന്നു . മൂന്ന് മാസത്തിനകം സര്‍വീസ് തുടങ്ങുമെന്നാണ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത് . ബെംഗളൂരുവിലെ ബിഇഎംഎലിൽ എത്തിയ മന്ത്രി കോച്ചുകൾ അടക്കം സന്ദർശിക്കുകയും കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായെന്നും അറിയിച്ചു .

യൂറോപ്യന്‍ നിലവാരത്തില്‍ ഒരുക്കിയ കോച്ചുകളിൽ
160 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്ന സ്ലീപ്പർ ട്രെയിനുകളിൽ എസി കംപാര്‍ട്ട്മെന്‍റുകളുള്‍പ്പടെ 16 കോച്ചുകളാണ് ഉണ്ടാവുക. മാത്രമല്ല യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി നിർമിച്ച ഈ ട്രെയിനിൽ കൂട്ടിയിടി ഒഴിവാക്കുന്നതിനായി കവച് സംവിധാനം ഒരുക്കിയിട്ടുണ്ട് . ഒപ്പം സെന്‍സര്‍ വാതിലുകളും ശുചിമുറികളുമുള്ള ട്രെയിനിൽ ആകെ 823 ബെര്‍ത്തുകളുണ്ടാകും. അതിൽ ഓരോ ബെര്‍ത്തിലും റീഡിങ് ലൈറ്റ്, ചാര്‍ജ് ചെയ്യുന്നതിനായി സോക്കറ്റ്, മൊബൈല്‍ വയ്ക്കാനും മാസിക വയ്ക്കാനുമുള്ള സൗകര്യം, സ്നാക് ടേബിള്‍ എന്നിവയും ഉള്ളതായി കണ്‍സള്‍ട്ടന്‍റായ ഇസി എൻജിനിയറിങ് പറഞ്ഞു .

അതേസമയം ഈ വരാൻ പോകുന്ന ട്രെയിന് മറ്റ് വന്ദേ ചെയർ കാർ, വന്ദേ സ്ലീപ്പർ, വന്ദേ മെട്രോ, അമൃത് ഭാരത് ട്രെയിനുകളുമായി താരതമ്യം ചെയ്യാവുന്നതാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ സാധാരണക്കാർക്കും താങ്ങവുന്നതിലുള്ള യാത്രാനിരക്ക് ആണെന്നു ൦ അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *