Your Image Description Your Image Description

നാക്കിലയിൽ പിറന്നാൾ ഉണ്ണണം എന്നൊരു ആചാരം നിലവിലുണ്ട്. വാഴയിലയുടെ അറ്റത്തെ ഭാഗം മുറിച്ചെടുക്കുന്നതാണ് നാക്കില അഥവാ തൂശനില എന്ന് പറയുന്നത്. ഇംഗ്ലിഷ് ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള തലമുറ പിറന്നാൾ ആഘോഷിക്കുന്നത്. എന്നാൽ, ജനിച്ച മലയാള മാസത്തിൽ ജന്മനക്ഷത്രം വരുന്ന ദിവസമേതാണോ ആ ദിവസം പിറന്നാൾ ആചരിക്കുക എന്നതായിരുന്നു കേരളത്തിൽ പണ്ടു മുതലുള്ള രീതി. ഈ രീതി പലരും ഇന്നും തുടരുന്നുണ്ട്.

ഇങ്ങനെ നാളും ദിവസവും നോക്കി പിറന്നാള്‍ ആഘോഷിക്കുമ്പോൾ പിറന്നാളുകാരന് സദ്യ വിളമ്പേണ്ടത് നാക്കിലയിൽത്തന്നെ വേണമെന്നാണ് ആചാരം. ഇലയുടെ വളർച്ചയെ സൂചിപ്പിക്കുന്ന ഭാഗമാണല്ലോ നാക്കിലഭാഗം. അതുകൊണ്ട്, വളരുന്ന ആയുസ്സിനെ സൂചിപ്പിക്കാനും നാക്കില തന്നെ വേണം എന്നാണു പഴമക്കാരുടെ നിർബന്ധം.

Leave a Reply

Your email address will not be published. Required fields are marked *