Your Image Description Your Image Description

ഓസ്‌ലോ : പ്രണയവിപ്ലവത്തിലും നോർവേ രാജകുമാരിക്ക് വിജയകിരീടം. നോർവേയിലെ ഹാരൾഡ് അഞ്ചാമൻ രാജാവിന്റെ മൂത്തമകളായ മാർത്തയും ഹോളിവുഡിന്റെ ആത്മീയ ഗുരുവായി പേരെടുത്ത യുഎസ് വിവാദപുരുഷൻ ഡ്യുറക് വെറെറ്റും തമ്മിലുള്ള വിവാഹത്തിന്റെ ആഘോഷമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് . 3 ദിവസം നീളുന്ന ആഘോഷപരിപാടികളോടെയാണ് രാജകീയമായ വിവാഹം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് .

മരണത്തിൽനിന്ന് ഉയിർത്തെണീറ്റവൻ എന്നു സ്വയം വിളിക്കുന്ന വെറെറ്റ് തട്ടിപ്പുകാരനായ മുറിവൈദ്യനാണെന്നാണ് വിമർശകർ ഇദ്ദേഹത്തെ കുറിച്ച് പറയുന്നത്. അതിനാൽ ഇദ്ദേഹം പിന്തുടരുന്ന ആഭിചാരക്രിയകളും അർബുദം സംബന്ധിച്ച വിവാദവിശ്വാസങ്ങളുമെല്ലാം തന്നെ നോർവേയിലെ രാജകുടുംബത്തിലും പൊതുസമൂഹത്തിലും അസ്വസ്ഥത ഉണ്ടാക്കിയിരുന്നു . എന്നാൽ ഇതൊക്ക കേട്ടിട്ടും പിന്തിരിയില്ലെന്നു പറഞ്ഞ് വാശിയോടെ നിലകൊണ്ട മാർത്ത രാജകുമാരി (52) അങ്ങനെ വാർത്തകളിലും നിറഞ്ഞു. ഇരുവരുടെയും വിവാഹനിശ്ചയം 2022 ൽ നടന്നിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *