Your Image Description Your Image Description

ചെന്നൈ : കമൽ​ഹാസനെ നായകനാകി ശങ്കർ ഒരുക്കിയ ചിത്രം ഇന്ത്യൻ 2വിനെതിരെ നിയമനടപടികളുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ രംഗത്ത് . ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് ഇവർ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത് . ഇതിൽ ഒടിടി റിലീസിന് നിശ്ചയിച്ചിരുന്ന തിയതി സംബന്ധിച്ച കരാർ ലംഘിച്ചുവെന്നാണ് ഇവർ ആരോപണം ഉന്നയിച്ചിരിക്കുന്നത് . ചിത്രം തിയേറ്റർ റിലീസ് കഴിഞ്ഞ് എട്ട് ആഴ്ചകൾക്ക് ശേഷം മാത്രമേ ഒടിടിയിൽ റിലീസ് ചെയ്യാവൂ. എന്നാൽ ചിത്രം അതിനു മുമ്പ് തന്നെ തിയറ്ററിലെത്തിയതു സംബന്ധിച്ചാണ് പ്രശ്നം ഉണ്ടായത് . പിവിആറും സിനിപൊളിസും അടക്കമുള്ള മൾട്ടിപ്ലക്സ് ശൃംഖലകളാണ് നിയമനടപടികളുമായി പോകുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

ജൂലൈ 12ന് തിയറ്ററിലെത്തിയ ചിത്രത്തിന് ബോക്സോഫീസിൽ അത്ര നല്ല മുന്നേറ്റം ഉണ്ടായില്ല . തുടർന്ന് ആ​ഗസ്ത് 9ന് തന്നെ ചിത്രം ഒടിടിയിലെത്തി. പിന്നലെ ചിത്രത്തിന് നിരവധി ട്രോളുകൾ ലഭിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *