Your Image Description Your Image Description

തിരുവനന്തപുരം : കേരളത്തിൽ കനത്ത മഴയെ തുടർന്ന് ഇടിമിന്നലിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കു കിഴക്കൻ അറബിക്കടലിൽ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . തുടർന്ന് അടുത്ത ആറു മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു . അതിനാൽ ഈ ചുഴലിക്കാറ്റ് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നുമാറിയേക്കും എന്നും സൂചനയുണ്ട് .

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡീഷക്കും സമീപത്തായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ശക്തിയേറിയ ന്യൂനമർദ്ദമായി മാറി. അടുത്ത 36 മണിക്കൂറിൽ ശക്തിയേറിയ ന്യൂനമർദ്ദം പടിഞ്ഞാറു -വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദം ആകാൻ സാധ്യത.

ഇതിന്റെ ഫലമായി കേരളത്തിൽ ഈ ആഴ്ച വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ആഗസ്റ്റ് 30 വ്യാഴാഴ്ച അതിശക്തമായ മഴക്കും അടുത്ത ഏഴ് ദിവസം ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

 

Leave a Reply

Your email address will not be published. Required fields are marked *