Your Image Description Your Image Description

കൊച്ചി : കപ്പൽശാലയിലെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയ കേസിൽ കൊച്ചി കപ്പൽശാലയിലെ രണ്ടു മലയാളിജീവനക്കാർക്ക്‌ (എൻഐഎ) വീണ്ടും നോട്ടീസ്‌ നൽകി . ഇവരോട് ശനിയാഴ്‌ച കളമശേരി എൻഐഎ ഓഫീസിൽ ചോദ്യംചെയ്യലിന്‌ ഹാജരാകാനാണ്‌ അറിയിച്ചിരിക്കുന്നത് . കൊച്ചി കപ്പൽശാല വെൽഡർ കം ഫിറ്ററും ബിഎംഎസ്‌ പ്രവർത്തകനുമായ തിരുവനന്തപുരം അരുമാനൂർ സ്വദേശി അഭിഷേക്‌ ശോഭനനും ട്രെയിനിയായ എറണാകുളം കടമക്കുടി സ്വദേശി എന്നിവർക്കാണ് നോട്ടീസ്‌ നൽകിയത്‌. ബുധനാഴ്‌ച എൻഐഎ ഹൈദരാബാദ്‌ യൂണിറ്റിൽനിന്നെത്തിയ ശേഷം ഇരുവരെയും കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്‌തിരുന്നു.

കേരളത്തിനുപുറമെ ഗുജറാത്ത്‌, കർണാടകം, തെലങ്കാന, ഉത്തർപ്രദേശ്‌, ബിഹാർ, ഹരിയാന സംസ്ഥാനങ്ങളിലെ 16 സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തുകയും 22 ഫോണുകളും നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ട്‌. ഈ രേഖകൾ എൻഐഎ പരിശോധിച്ച് വരികയാണ് .

വിശാഖപട്ടണം കേസിലെ പ്രതി ആന്ധ്ര സ്വദേശി ദീപക്കിന്‌ സിംകാർഡ് എടുക്കാൻ സഹായിച്ച അസംകാരനുമായുള്ള അടുപ്പമാണ്‌ ഇവരെ കസ്റ്റഡിയിലെടുക്കാൻ കാരണമായത് . അതിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇരുവർക്കും അടുത്തബന്ധമുണ്ടെന്ന്‌ സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചതായാണ് ലഭിക്കുന്ന വിവരം .

എൻഐഎ ബുധൻ രാവിലെമുതൽ ഉച്ചവരെ കൊച്ചി കപ്പൽശാലയിലും ജീവനക്കാരുടെ ക്വാർട്ടേഴ്‌സിലും പരിശോധന നടത്തിയിരുന്നു. പിന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

 

Leave a Reply

Your email address will not be published. Required fields are marked *