Your Image Description Your Image Description

തിരുവനന്തപുരം : നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്. ജയസൂര്യ തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടി പരാതി നൽകിയിരിക്കുന്നത് . തിരുവനന്തപുരം സ്വദേശിയായ നടിയാണ് പരാതി നൽകിയത് . തുടർന്ന് തൊടുപുഴയിലെ പൊലീസിനു കൈമാറി. കരമന പൊലീസ് സ്റ്റേഷനിലാണു പരാതി നൽകിയത്.

ഈ സംഭവo ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. നേരത്തെ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്‍റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. അത് നടിയെ സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തു വച്ചു കടന്നുപിടിച്ചു ലൈംഗികമായി അതിക്രമം നടത്തിയെഎന്നാണ് കൊച്ചി സ്വദേശിനിയായ നടിയുടെ പരാതി നൽകിയിരിക്കുന്നത് . ആ കേസിൽ ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . അതിൽ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പ൦ ജാമ്യമില്ലാ വകുപ്പും ചുമത്തിയിയിട്ടുണ്ട് .

അതേസമയം ജയസൂര്യ കൊച്ചി സ്വദേശിയായ മറ്റൊരു നടി നൽകിയ 7 പരാതികളിലൊന്നിലുംഉൾപ്പെട്ടിട്ടുണ്ട്. അതിൽ ജയസൂര്യക്ക് പുറമെ മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *