Your Image Description Your Image Description

മുംബൈ : അഭിഭാഷകനും എഴുത്തുകാരനും ഭരണഘടന വിദ​ഗ്ധനുമായ അബ്ദുൾ ​ഗഫൂർ മജീദ് നൂറാനി (എ ജി നൂറാനി ) അന്തരിച്ചു. 94 വയസായിരുന്നു മുംബൈയിലായിരുന്നു അന്ത്യം. ഇദ്ദേഹം സുപ്രീംകോടതിയിലും ബോംബൈ ഹൈക്കോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചിരുന്നു . നൂറാനി പൗരസ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ഒട്ടനവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്‌ .

എക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ വീക്ക്‍ലി, ദി ഹിന്ദുസ്ഥാൻ ടൈംസ്, സ്റ്റേറ്റ്സ്മാൻ, ഹിന്ദു, ഫ്രണ്ട് ലൈൻ തുടങ്ങിയ മാധ്യമങ്ങളിൽ കോളങ്ങള്‍ കൈകാര്യംചെയ്ത് അദ്ദേഹം 1930 സെപ്തംബര്‍ 16ന് മുംബൈയിലായിരുന്നു ജനനം. ദി കശ്മീര്‍ ക്വസ്റ്റ്യൻ, മിനിസ്റ്റേഴ്സ് മിസ് കണ്ടക്ട്, കോൺസ്റ്റിറ്റ്യൂഷണൽ ക്വസ്റ്റ്യൻസ് ആൻഡ് സിറ്റിസൻസ് റൈറ്റ്സ്, ദി ആര്‍എസ്എസ്: എ മെനേസ് ടു ഇന്ത്യ, സവര്‍ക്കര്‍ ആൻഡ് ഹിന്ദുത്വ : ദി ​ഗോഡ്സെ കണക്ഷൻ, ദി ആര്‍എസ്എസ് ആൻഡ് ദി ബിജെപി: എ ഡിവിഷൻ ഒഫ് ലേബര്‍,ദി ട്രയൽ ഒഫ് ഭ​ഗത്‍സിങ് എന്നിവ അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ പുസ്‌തകങ്ങളാണ് .

 

 

Leave a Reply

Your email address will not be published. Required fields are marked *