Your Image Description Your Image Description

കൊച്ചി : എന്‍ഐഎ കൊച്ചി കപ്പല്‍ശാലയില്‍ പരിശോധന നടത്തി . എന്‍ഐഎ ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് എന്‍ഐഎ യൂണിറ്റ് കൊച്ചി കപ്പല്‍ശാലയില്‍ പരിശോധന നടത്തിയത് .

അതേസമയം ജീവനക്കാരനില്‍ നിന്നും പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍ഐഎ നടപടി സ്വീകരിച്ചത് . പിന്നാലെ സംസ്ഥാന പൊലീസാണ് ദേശീയ അന്വേഷണ ഏജന്‍സിയെ അന്വേഷണ൦ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത് .

സംഭവത്തിൽ ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ് . അതേസമയം അഫ്ഗാന്‍ പൗരന്‍ രണ്ട് വര്‍ഷം മുമ്പ് അസം സ്വദേശിയെന്ന വ്യാജേനെ കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടായി . തുടർന്ന് ഇയാൾ മുഖ്യേനെയായിരിക്കാം പ്രതിരോധ വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറിയെന്നാണ് സംശയിക്കുന്നത് .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *