Your Image Description Your Image Description

പാലക്കാട് : സിപിഎം ശശിക്കെതിരായ അച്ചടക്ക നടപടിക്ക് അംഗീകാരം നൽകി .പിന്നാലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളും നഷ്ടപ്പെടും. ആദ്യം സംസ്ഥാന സെക്രട്ടേറിയറ്റാണ് ശശിയ്ക്കെതിരെ ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം അംഗീകരിച്ചത് .പിന്നാലെ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. അതിനാലാണ് ശശി ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയിൽനിന്നും ബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത് .

ശശി കെടിഡിസി ചെയർമാൻ പദവി രാജിവയ്ക്കുമോ എന്നതാണ് ആകാംക്ഷ. താൻ കെടിഡിസി ചെയർമാൻ പദവി രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് ശശി നേരത്തേ പറഞ്ഞിരുന്നു. അതേസമയം പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പി.കെ.ശശിയെ നീക്കം ചെയ്യുകയും . ശേഷം മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു . ഓഗസ്റ്റ് 18നു സംസ്ഥാന സെക്രട്ടറിഎം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലായിരുന്നു തീരുമാനം ഉണ്ടായത് .

മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ശശിക്കെതിരായ ആരോപണം വന്നിരിക്കുന്നത് . ഇത് അന്വേഷിച്ചത് പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ്. ഇവർ പി.കെ. ശശി അധ്യക്ഷനായ യൂണിവേഴ്സൽ കോളജ് നിയമനത്തിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
l

Leave a Reply

Your email address will not be published. Required fields are marked *