മഞ്ഞപ്ര: മഞ്ഞപ്രഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി ഗ്രാമസഭ യോഗം ഫാസ്സ് ഓഡിറ്റോറിയത്തിൽ നടത്തി 2026-27വാർഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ നൂറിലധികം അംഗങ്ങൾ പങ്കെടുത്ത യോഗം മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സണ്ണി പൈനാടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വികസന കാര്യ
സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ് ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരയ ചിഞ്ചു ജിജോ, സുനിത
ലാലു, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജു ഈരാളി, പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യൻ കൊട്ടേ ക്കാലി, എൽസി സാജു ,ലീമ ബിനോയ്, ലീന ബെന്നി, എ.വി സൈമൺ, ടി.പി വേണു , രാജീവ് ഏറ്റിക്കര,സീന മാർട്ടിൻ, പഞ്ചായത്ത് സെക്രട്ടറി ടി.പി. രാജേഷ്, ഐസിഡിഎസ് സൂപ്പർവൈസർ കെ. ബിൻ സി എന്നിവർ പ്രസംഗിച്ചു.
ചിത്രം: മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ യോഗംപഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് ഉദ്ഘാടനം ചെയ്യുന്നു.
