Home » Blog » Kerala » ഏഷ്യൻ ഗെയിംസ് സുവർണ്ണ നേട്ടം; കൗമാര താരം കമലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിജയ്
images (11)

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമംഗവും തമിഴ്‌നാട് സ്വദേശിയുമായ ജി. കമാലിനിക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. 18-കാരിയായ കമാലിനിക്ക് തമിഴ്‌നാട് സർക്കാർ 75 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

 

ചരിത്ര വിജയം നേടിയ ഇന്ത്യൻ വനിതാ ടീമിന് ആശംസകൾ അറിയിച്ച മുഖ്യമന്ത്രി, കമാലിനിയെപ്പോലെയുള്ള പ്രതിഭകൾക്കൊപ്പം തമിഴ്‌നാട് സർക്കാർ എപ്പോഴും നിലകൊള്ളുമെന്നും എക്‌സിലൂടെ വ്യക്തമാക്കി. കമാലിനിയുടെ ഈ അപൂർവ്വ നേട്ടം സംസ്ഥാനത്തെ സ്ത്രീകൾക്കും യുവാക്കൾക്കും വലിയ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ കമാലിനി ഗുണാലൻ വിക്കറ്റ് കീപ്പർ ബാറ്ററും സ്പിൻ ബൗളറുമാണ്. 2025 ഡിസംബറിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഈ കൗമാരതാരം വനിതാ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരം കൂടിയാണ്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയ്ക്കായി മൂന്ന് മത്സരങ്ങളിൽ കമാലിനി ജേഴ്സിയണിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *