Home » Blog » kerala Max » പുകയില ഉൽപ്പന്നങ്ങളുടെ വില വീണ്ടും കൂട്ടി ഐടിസി; ഗോൾഡ് ഫ്ലേക്ക് പ്രീമിയം വില 135 രൂപയിലെത്തി
cigarette-price-hike-fact-check-india

സിഗരറ്റ് ഉപഭോക്താക്കൾക്ക് തിരിച്ചടിയേകി തങ്ങളുടെ ജനപ്രിയ ബ്രാൻഡുകളുടെ വില വീണ്ടും വർദ്ധിപ്പിച്ച് ഐ.ടി.സി. ഗോൾഡ് ഫ്ലേക്ക് പ്രീമിയത്തിന്റെ 10 സിഗരറ്റുകളടങ്ങിയ പാക്കറ്റിന് 10 രൂപ വർദ്ധിപ്പിച്ച് 135 രൂപയാക്കി. മുൻപ് 125 രൂപയായിരുന്ന ഈ പാക്കറ്റിന് ഒറ്റയടിക്ക് എട്ട് ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഈ വർഷം ഇത് രണ്ടാം തവണയാണ് ഗോൾഡ് ഫ്ലേക്ക് പ്രീമിയത്തിന് ഐ.ടി.സി. വില കൂട്ടുന്നത്. ജൂണിൽ 115 രൂപയിൽ നിന്ന് 125 രൂപയായി ഉയർത്തിയതിന് പിന്നാലെയാണ് പുതിയ വർദ്ധനവ്.

 

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നികുതി പരിഷ്കരണമാണ് വിലവർദ്ധനവിന് പ്രധാന കാരണം. സിഗരറ്റുകൾക്ക് 40 ശതമാനം ജി.എസ്.ടിയും നീളവും ഫിൽട്ടറും അടിസ്ഥാനമാക്കിയുള്ള അധിക എക്സൈസ് ഡ്യൂട്ടിയും നിലവിലുണ്ട്. ഉയർന്ന നികുതി ഭാരം നികത്താനാണ് കമ്പനി വില ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറുന്നത്. ഗോൾഡ് ഫ്ലേക്ക് പ്രീമിയത്തിന് പുറമെ മറ്റ് പ്രമുഖ ബ്രാൻഡുകൾക്കും കമ്പനി നേരത്തെ വില വർദ്ധിപ്പിച്ചിരുന്നു. 20 എണ്ണമുള്ള ക്ലാസിക് കണക്ട് പാക്കറ്റിന്റെ വില 390 രൂപയിൽ നിന്ന് 428 രൂപയായും, 10 എണ്ണമുള്ള ഗോൾഡ് ഫ്ലേക്ക് സൂപ്പർ സ്റ്റാറിന്റെ വില 79 രൂപയിൽ നിന്ന് 89 രൂപയായും ഉയർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *