Your Image Description Your Image Description

മുംബൈ : പശക്കെണികൾക്ക് നിരോധനം ഏർപ്പെടുത്തി ഓൺലൈൻ വിപണന സൈറ്റുകൾ. എലികളെയും ചെറുജീവികളെയും പിടികൂടാൻ വേണ്ടി ഉപയോഗിക്കുന്ന പശക്കെണികൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ് . അതിനാൽ ഈ ക്രൂരതകൾ തടയുന്നതിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ ആവശ്യത്തിന് പിന്നാലെയാണ് വിപണന സൈറ്റുകൾ സ്വയം നിരോധനം ഏർപ്പെടുത്തിയത് .

ഇതേതുടർന്ന് ആമസോണിനും ഫ്ലിപ്കാർട്ടിനും പിന്നാലെ മീഷോ, സ്നാപ്ഡീൽ, ജിയോ മാർട്ട് എന്നിവയിൽ വിപണനം നടത്തുന്ന പശക്കെണികളുടെ വില്പന നിർത്തി. കൂടാതെ വിപണന ശൃംഖലയിൽനിന്ന് ഈ ഉല്പന്നം പിൻവലിക്കുകയും ചെയ്‌തു .

ഗ്ലൂ ട്രാപ്പ് എന്ന പേരിൽ വിപണിയിലെത്തിയ ഇവയുടെ വില്പനയ്ക്ക് എതിരെയാണ് പ്രതിഷേധത്തിന് ആക്കം കൂടാൻ കാരണമായത് .

ശക്തി കൂടിയ പശ ജീവികൾക്ക് ചലിക്കാനാവാതെ നിശ്ചലമാവുന്നു എന്നതായിരുന്നു പ്രത്യേകത. അതിൽ ജീവികൾ രക്ഷപ്പെടാൻ തൊലിയടർന്നും, സ്വന്തം ശരീരഭാഗങ്ങൾ തന്നെ കടിച്ച് മുറിച്ചും തീവ്രവേദനയിൽ ദീർഘനേരത്തിന് ശേഷം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു .

തുടർന്ന് പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഫോർ ആനിമൽസ് എന്ന സംഘടന ഇവയുടെ നിർമ്മാണത്തിനും വിതരണത്തിനുമെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം നേരത്തെ 17 സംസ്ഥാനങ്ങൾക്ക് ഗ്ലൂ ട്രാപ്പ് വിപണനം നിരോധിച്ചിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *