Your Image Description Your Image Description

ന്യൂഡൽഹി : വിദേശത്തുനിന്നുള്ള തൊഴിലാളികളുടെ വരവിൽ നിയന്ത്രണം ഏർപ്പെടുത്താൻ കാനഡ തീരുമാനിച്ചു. താൽക്കാലിക തൊഴിൽ വീസയിൽ എത്തുന്നവർക്ക് വേണ്ടിയാണ് പുതിയ മാനദണ്ഡങ്ങൾ ഒരുക്കിയിരിക്കുന്നത് . ഇത് സെപ്റ്റംബർ 26 നു പ്രാബല്യത്തിത്തിൽ വരും. അതേസമയം ഈ തീരുമാനം രാജ്യത്തു തൊഴിൽ അവസരങ്ങൾ കുറയുകയും തദ്ദേശീയരായ ഒട്ടനവധി യുവാക്കൾ തൊഴിൽരഹിതരായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നീക്കം . എന്നാൽ ഈ തീരുമാനം ഇന്ത്യക്കാർക്കുൾപ്പെടെ തിരിച്ചടിയാകുമെന്നാണ് വെല്ലുവിളി ഉയർത്തുന്നത് .

വലിയ രീതിയിലുള്ള തൊഴിലില്ലായ്മയാണു കാനഡ നേരിടുന്നത്. തൊഴിലില്ലായ്മ നിരക്ക് 6.4% വും ,യുവാക്കളിലെ തൊഴിലില്ലായ്മ 14.2 ശതമാനമാണെന്നു കനേഡിയൻ എംപ്ലോയ്മെന്റ്, വർക്‌ഫോഴ്സ് ഡവലപ്മെന്റ് ആൻഡ് ഒഫീഷ്യൽ ലാംഗ്വിജസ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം,ഇത് 2021 നും 2023 നും ഇടയിൽ ടിഎഫ്ഡബ്ല്യു രീതിയിൽ തൊഴിൽ വീസകളുടെ എണ്ണം ഇരട്ടിയായി.

2.4 ലക്ഷം പേരാണു കഴിഞ്ഞ വർഷം ഈ സംവിധാനത്തിലൂടെ ജോലി ലഭിച്ചു കാനഡയിലെത്തിയത്. റസ്റ്ററന്റ്, റീട്ടെയ്ൽ തുടങ്ങിയ മേഖലകളിലായിരുന്നു ഇവരിൽ ഭൂരിഭാഗവും ജോലി ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *