Your Image Description Your Image Description

കൊച്ചി : സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു. ജാൻ എമൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് . ഫുട്ബോൾ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ഏറെ നാളായി അനിൽ ചികിത്സയിലായിരുന്നു .

ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് അനിൽ അങ്കമാലി കേന്ദ്രീകരിച്ച് കലാപരിശീലനം നടത്തുന്നുണ്ടായി . തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കിയ അനിൽ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എ ചെയ്തു . ആ സമയത്താണ് ക്യാംപസിൽ ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശിൽപം ഇദ്ദേഹ൦ പണിതത്.

ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനു നൽകണമെന്ന അനിലിന്റെ തീരുമാനം നടപ്പാക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് ഭൗതിക ശരീരം വസതിയിലും ശേഷം നാസ് ഓഡിറ്റോറിയത്തിൽ 3 ശേഷം മണി വരെയും പൊതുദർശനം നടത്തും .

Leave a Reply

Your email address will not be published. Required fields are marked *