Your Image Description Your Image Description

കൊച്ചി : സിദ്ദിഖിനെതിരെ ലൈംഗികാതിക്രമണത്തിൽ പരാതി നൽകി രേവതി സമ്പത്ത് .പൊലീസ് മേധാവിക്ക് ഇ–മെയിൽ വഴിയാണ് പരാതി അയച്ചത്. തുടർന്ന് പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

രേവതി കേസ് നൽകുന്നത് നന്നായി ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും, നീതി ലഭിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും നേരത്തെ അറിയിച്ചിരുന്നു . അതേസമയം സിദ്ദിഖിനെതിരെ തന്റെ പക്കൽ തെളിവുകൾ കയ്യിലുണ്ടെന്നാണ് രേവതി പറഞ്ഞിട്ടുണ്ടായി. എന്നാൽ നടൻ സിദ്ദിഖ് ലൈം​ഗികാരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നുമായിരുന്നു സിദ്ദിഖിന്റെ പരാതിയിൽ ഉണ്ടായിരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *