Your Image Description Your Image Description

ഹൈദരാബാദ്: ഗുഡ്സ് ട്രെയിനിന് അടിയിൽപ്പെട്ട് യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി . തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ നവന്ദഗിയിക്ക് സമീപമാണ് സംഭവം നടന്നത് . യുവതി ട്രെയിനിനടിയിൽ വിലങ്ങനെ വീണതുകാരണമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

വിഡിയോയിൽ യുവതി പാളത്തിലൂടെ നീങ്ങുന്ന ഗുഡ്സ് ട്രെയിനിന് താഴെ കിടക്കുന്നത് കാണാം. ഇടയ്ക്ക് തല ഉയർത്താൻ ശ്രമിച്ചെങ്കിലും, ദൃശ്യങ്ങളിൽ ഒരു വ്യക്തിയുടെ നിർദേശപ്രകാരം തല താഴ്ത്തി വയ്ക്കാൻ നിർദേശിക്കുന്നതും വിഡിയോയിൽ ഉണ്ട് . ഗുഡ്സ് ട്രെയിൻ കടന്നുപോയതോടെ യുവതി ട്രാക്കിൽ നിന്ന് എഴുന്നേറ്റു പോകുകയും ചെയ്തു. ഇപ്പോൾ യുവതി എങ്ങനെയാണ് ട്രെയിന് അടിയിൽ അകപ്പെട്ട് രക്ഷപ്പെട്ട് വന്നത് എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയരുകയാണ് .

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *