Home » Blog » kerala Mex » നിര്‍മാണ മേഖലയെ മികവിലേക്ക് നയിച്ച് അംബുജ സിമന്റ്സ്
IMG-20260211-WA0013

കൊച്ചി: രാജ്യാന്തര തലത്തില്‍ ഒന്‍പതാമത്തെ വലിയ നിര്‍മാണ സാമഗ്രികളുടെ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന്റെ ഭാഗമായ അംബുജ സിമന്റ്‌സ് മികച്ച ഉല്‍പ്പന്നങ്ങള്‍, സാങ്കേതിക മികവ്, ദീര്‍ഘകാല പങ്കാളിത്തങ്ങള്‍ എന്നിവയിലൂടെ കേരളത്തിലെ നിര്‍മാണ മേഖലയുടെ വളര്‍ച്ചയ്ക്ക് കൈത്താങ്ങേകുന്നു. എറണാകുളത്തെ സൈറ്റ് എഞ്ചിനീയറില്‍ നിന്നും കരാറുകാരനിലേക്കുള്ള ശിവിന്‍ രവിയുടെ വളര്‍ച്ച ഇതിനുദാഹരണമാണ്.

12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ശിവിന്‍ രവി നിര്‍മാണ മേഖലയിലേക്കെത്തുന്നത്. പിന്നീടത് സംരംഭക സ്വപ്നമായി വളരുകയും 2015ല്‍ സ്വന്തം സ്ഥാപനമായ യൂണിറ്റി ഹൈറ്റ്‌സ് കണ്‍സ്ട്രക്ഷന്‍സ് ആരംഭിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ വീടുകളുടെ നിര്‍മാണ പദ്ധതികളിലായിരുന്നു ശ്രദ്ധ. ഇന്നത് വാണിജ്യ, സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ വരെ എത്തി നില്‍ക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എറണാകുളം, ഇടുക്കി ജില്ലകളിലായി 100ലധികം നിര്‍മാണ പദ്ധതികള്‍ അദ്ദേഹം പൂര്‍ത്തിയാക്കി.

അംബുജ സിമന്റ്‌സിന്റെ നൂതന ഉല്‍പ്പന്നമായ അംബുജ പ്ലസ്, സുസ്ഥിര നിര്‍മാണ രീതികള്‍, മികച്ച സാങ്കേതിക സേവന മികവ് എന്നിവ ഈ നേട്ടം കൈവരിക്കുന്നതില്‍ ഇദ്ദേഹത്തിന് സഹായകരമായി. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചു. അംബുജ സിമന്റ്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൃത്യമായ സാങ്കേതിക സഹായങ്ങളും സൈറ്റ് വിസിറ്റ് ഉള്‍പ്പടെയുള്ള സേവനങ്ങളും കമ്പനി നല്‍കുന്നുണ്ട്.