Your Image Description Your Image Description

കാബൂൾ : പൊതുസ്ഥലങ്ങളിൽ സ്‌ത്രീകൾ പൂർണമായും മുഖം മറയ്‌ക്കണം, താലിബാൻ. സ്‌ത്രീകൾ പൊതുസ്ഥലത്ത്‌ ശബ്‌ദമുയർത്തനോ പാട്ടുപാടാനോ പാടില്ല. ‘പ്രലോഭനം’ തടയാനാണ്‌ സ്‌ത്രീകൾ മുഖംമറയ്‌ക്കേണ്ടതെന്നാണ്‌ താലിബാൻ നേതാവ്‌ ഹിബത്തുള്ള അഖുന്ദ്സാദ പറഞ്ഞു .

സ്‌ത്രീകളുടെ ശബ്‌ദം സ്വകാര്യമാണെന്നും മറ്റാരും കേൾക്കാൻ പാടില്ലെന്നുമാണ്‌ ‘നിയമം’ പറയുന്നത്‌. സ്‌ത്രീകൾ ബന്ധുക്കളല്ലാത്ത പുരുഷൻമാരെ നോക്കാൻ പാടില്ല. –- തുടങ്ങിയ നിർദേശങ്ങളുമുണ്ട്‌. 2021ൽ അമേരിക്ക പിൻമാറിയതോടെ അഫ്‌ഗാനിലെ അധികാരം താലിബാൻ പിടിച്ചതോടെ സ്‌ത്രീസ്വാതന്ത്ര്യം ഹനിക്കുന്ന നിരവധി നിയമങ്ങളാണ്‌ അവിടെ നടപ്പാക്കിയത്‌. അതേസമയം അഫ്‌ഗാനിലെ സ്‌ത്രീകളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുന്നതാണ്‌ ഐക്യരാഷ്‌ട്ര സംഘടന ചൂണ്ടിക്കാണിക്കുന്നത് .

 

 

Leave a Reply

Your email address will not be published. Required fields are marked *