Your Image Description Your Image Description

പാരിസ് : ടെല​ഗ്രാമിന്റെ സിഇഒ പാവേൽ ദുരോവ് അറസ്റ്റിൽ. പാവേൽ ദുരോവിനെ ഫ്രാൻസിലെ ലെ ബോർ​ഗ്വേ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത് . ഇന്നലെ വൈകിട്ടാണ് അസർബൈജാനിലെ ബാക്കുവിൽ നിന്ന് ഫ്രാൻസിൽ എത്തിയപ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് .

പാവേൽ ദുരോവിനെതിരെ ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ആരോപണം ഉന്നയിച്ചത് . ഇത് സംബന്ധിച്ച കേസിൽ കോടതിയിൽ ഹാജരാകാനിരിക്കെയാണ് ഇങ്ങനെ ഒരു അറസ്റ്റ് ഉണ്ടായത് . ദുരോവിനെതിരെ നിലവിൽ തട്ടിപ്പ്, ലഹരിക്കടത്ത്, സൈബർ ആക്രമണം, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. ദുരോവ് 2013ലാണ് ടെല​ഗ്രാം സ്ഥാപിക്കുന്നത്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *