Your Image Description Your Image Description

ന്യൂഡൽഹി : ഹരിയാനയിൽ മത്സരിക്കാൻ വിനേഷ്‌ ഫോഗട്ട് എത്തുമെന്ന് റിപ്പോർട്ട് . അതിനായി ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ഭുപീന്ദർ സിങ് ഹൂഡയെ വനിതാ ഗുസ്‌തിതാരം വിനേഷ്‌ ഫോഗട്ട്‌ സന്ദർശിച്ചു . ഒക്ടോബർ ഒന്നിന്‌ നടക്കുന്ന ഹരിയാന നിയമസഭാതെരഞ്ഞെടുപ്പിൽ വിനേഷ്‌ ഫോഗട്ട്‌ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ്‌ ഇങ്ങനെ ഒരു സന്ദർശനം ഉണ്ടായത് .

രാഷ്ട്രീയരംഗത്ത്‌ സജീവമാകുമോയെന്ന മാധ്യമങ്ങൾ ചോദിച്ചപ്പോൾ വിനേഷ്‌ മറുപടി നൽകിയില്ല. ആ സമയത്ത് ഭർത്താവ്‌ സോംവീർ റാഠിയും ഒപ്പമുണ്ടായിരുന്നു. ആരുവന്നാലും സ്വാഗതം ചെയ്യുമെന്നായിരുന്നു വിനേഷ്‌ കോൺഗ്രസിൽ ചേരുമോയെന്ന ചോദ്യത്തിന്‌ ഹൂഡയുടെ മറുപടി. അതേസമയം വിനേഷ്‌ ഫോഗട്ട്‌ രാജ്യത്തിന്റെ അഭിമാനമാണെന്നും അവരെ രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്യുകയാണ്‌ വേണ്ടതെന്നും ഹൂഡ നേരത്തെ പറഞ്ഞിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *