Your Image Description Your Image Description

കുളനട : ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബസ് ഡ്രൈവർ മരിച്ചു. പത്തനംതിട്ട കുളനടയിലാണ് ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ്‌ ഡ്രൈവർ മരിച്ചത് . അപകട൦ നടക്കുമ്പോൾ ബസിൽ 45 പേർ ഉണ്ടായിരുന്നു അതിൽ 26-ഓളം യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട് . ഞായറാഴ്‌ച രാവിലെയോടെയാണ്‌ അപകടം സംഭവിച്ചത് .

ചരക്കുലോറി മാനന്തവാടിയിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പോയ ബസുമായി ഇടുക്കുകയായിരുന്നു . രണ്ട്‌ വാഹനങ്ങളുടെയും ഡ്രൈവർമാരെ വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്‌. അപകടത്തിൽ പരുക്കേറ്റ നാല്‌ പേരുടെ നില ഗുരുതമായി തുടരുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *