Your Image Description Your Image Description

മേപ്പാടി : വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിൽ പൂർത്തിയായി.മുണ്ടക്കൈ ചൂരൽമലയിലെ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസമാണ് പൂർത്തിയായത് . ആഗസ്റ്റ് 30 നകം കുറ്റമറ്റ രീതിയിൽ താത്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു . ശനിയാഴ്ച ഉച്ചയോടെ വെള്ളരിമല സ്വദേശി എ നാസർ മേപ്പാടിയിലെ വാടക വീട്ടിലേക്ക് മാറിയതോടെ അവിടെയുള്ള ബാക്കിയുള്ള 728കുടുബങ്ങൾക്കും താമസസ്ഥലം യഥാർത്ഥമായി .

2569 പേരാണ്സർക്കാർ ക്വാർട്ടേഴ്സുകൾ, സർക്കാർ സ്പോൺസർ ചെയ്ത വാടകവീടുകൾ, ദുരന്തബാധിതർ കണ്ടെത്തിയ സ്വന്തം വാടകവീടുകൾ, ബന്ധുവീടുകൾ, സ്വന്തം വീടുകൾ എന്നിവിടങ്ങളിലേക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുള്ളവർ മാറിതാമസിച്ചത്. അതിൽ സർക്കാർ ഒരുക്കിയ താമസ സ്ഥലങ്ങളിൽ ‘ബാക്ക് ടു ഹോം കിറ്റുകളും’ ജില്ലാ ഭരണകൂടം എത്തിച്ചു വരികയാണ്. ഫർണിച്ചർ കിറ്റ്, ഷെൽട്ടർ കിറ്റ്, കിച്ചൺ കിറ്റ്, ക്ലീനിങ് കിറ്റ്, പേഴ്സണൽ ഹൈജീൻ കിറ്റ്, ഭക്ഷണസാമഗ്രികളുടെ കിറ്റ് എന്നിവയുൾപ്പെടെ ബാക്ക് ടു ഹോം കിറ്റുകൾ ഉണ്ട് . മാത്രമല്ല ദുരന്തബാധിതരായ കുടുംബത്തിലെ തൊഴിൽരഹിതരായ ഒരാൾക്ക് പ്രതിദിനം 300 രൂപ വീതം പരമാവധി രണ്ട് പേർക്ക് പ്രതിമാസം 18,000 രൂപ ധനസഹായവും ഒപ്പം 6000 രൂപ മാസ വാടകയും നൽകും.

അതേസമയം ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അടിയന്തരമായി പരിഹരവും ചെയ്യും . സർക്കാർ വളരെയധികം കാര്യഗൗരവത്തോടെയാണ് പുനരധിവാസം ഒരുക്കിയത് .

Leave a Reply

Your email address will not be published. Required fields are marked *