Your Image Description Your Image Description

 

ഹൈദരാബാദ് : നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ ഹൈദരാബാദ് ഡിസാസ്റ്റര്‍ റിലീഫ് ആന്റ് അസ്സറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ നേതൃത്വത്തിലാണ് നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റർ പൊളിച്ചത് . മധാപൂര്‍ നഗരത്തിലെ നടന്റെ എന്‍ കണ്‍വെന്‍ഷന്‍ സെന്ററാണ് പൊളിച്ചുമാറ്റിയത്‌. അതേസമയം നേരത്തെ തന്നെ ഈ സെന്റർനെതിരെ തമ്മിടി കുന്ത തടാകം കയ്യേറിയാണ് നിർമാണം നടന്നിരുന്നത് എന്നൊരു . ആരോപണമുയര്‍ന്നിരുന്നു.

കണ്‍വെന്‍ഷന്‍ സെന്റർ നിർമാണത്തിന് വേണ്ടി തടാകത്തിന്റെ 3.40 ഏക്കറോളം കയ്യേറിയതായാണ് ആരോപണം .മാത്രമല്ല ചട്ടപ്രകാരമല്ല കൺവെൻഷൻ സെന്റർ നിർമിച്ചതെന്ന പരാതിയും ഉയർന്നിരുന്നു. കെട്ടിടം പൂർണമായും പൊലീസിന്റെ പ്രത്യേക സുരക്ഷയിലാണ് പൊളിക്കുന്നത്. ഹൈഡ്രയുടെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ എത്തി അവരുടെ നിർദേശപ്രകാരം നാല്‌ ബുൾഡോസറുകൾ എത്തിയാണ് കെട്ടിടങ്ങൾ പൊളിക്കുന്ന നടപടികൾ നടത്തിയത് .

 

Leave a Reply

Your email address will not be published. Required fields are marked *