Your Image Description Your Image Description

കൊച്ചി : അധ്യാപകന്റെ കൈവെട്ടിയ കേസിൽ പ്രതിയെ സഹായിച്ചയാൾ പിടിയിൽ.മതനിന്ദ ആരോപിച്ച് പ്രഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി സവാദിനെ സഹായിച്ച സി.ഷഫീറിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത് . കണ്ണൂർ മട്ടന്നൂരില്‍ വിളക്കോട് സ്വദേശിയായ ഷഫീറാണ് സവാദിന് ഒളിച്ച് താമസിക്കാൻ സൗകര്യം ചെയ്തതെന്നാണ് എൻഐഎ കണ്ടെത്തിയത്. ഇയാളെ കഴിഞ്ഞ ദിവസമാണ് തലശ്ശേരിയിൽ നിന്ന് പോലീസ് പിടികൂടിയത് .

കഴിഞ്ഞ മാർച്ചിലാണ് 13 വർഷം ഒളിവിലായിരുന്ന എറണാകുളം അശമന്നൂർ സവാദ് മട്ടന്നൂരിൽ വച്ച് പിടിയിലായത്. മതനിന്ദ ആരോപിച്ച് 2010ൽ തൊടുപുഴ ന്യൂമാൻ കോളജിലെ പ്രഫ.ടി.ജെ.ജോസഫിന്റെ കൈ സവാദ് വെട്ടുകയായിരുന്നു . പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു .

 

Leave a Reply

Your email address will not be published. Required fields are marked *