Your Image Description Your Image Description

മുംബൈ: പത്ത് വയസ്സുകാരിയുടെ വയറ്റില്‍നിന്ന് 50 സെന്റീമീറ്റര്‍ നീളമുള്ള മുടിക്കെട്ട് കണ്ടെത്തി . സ്വന്തം തലമുടി കഴിക്കുന്ന അപൂര്‍വ രോഗമായ റാപുന്‍സല്‍ സിന്‍ഡ്രോം ബാധിച്ച കുട്ടിയാണിതെന്നും വായിലൂടെ പുറത്തെടുക്കാന്‍ കഴിയാത്തതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പശ്ചിമ മേഖലയിലെ വസായില്‍ താമസിക്കുന്ന കുട്ടിയുടെ വയറ്റില്‍നിന്നാണ് മുടിക്കെട്ട് കണ്ടെത്തിയത് . കുട്ടിക്ക് കഠിനമായ വയറുവേദന, അസ്വസ്ഥത, ഛര്‍ദി എന്നിവ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സതേടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുടിക്കെട്ട് കണ്ടെത്തിയത് . ഇപ്പോള്‍ പെണ്‍കുട്ടി സുഖമായിരിക്കുകയാണെന്നും ശാരീരികവും മാനസികവുമായ ചികിത്സ നല്‍കുന്നെണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *