Your Image Description Your Image Description

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ സഖ്യം. ജമ്മു കശ്മീരില്‍ നടന്ന യോഗത്തിലാണ് ഈക്കാര്യം തീരുമാനമായത് . നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ഇരുപാര്‍ട്ടികളും മത്സരിക്കുമെന്നാണ് ലഭിക്കുന്ന വിവരം .

സഖ്യം സംബന്ധിച്ച ഇരു പാര്‍ട്ടികളും ധാരണയിലെത്തിയിട്ടുണ്ടെന്നും സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും നേതാക്കള്‍ രാത്രി ശ്രീനഗറില്‍ യോഗം ചേര്‍ന്നു . ആ യോഗത്തിൽ വച്ച് കശ്മീരില്‍ കോണ്‍ഗ്രസ് 12 സീറ്റുകളിലും ജമ്മുവില്‍ നാഷണല്‍ കോണ്‍ഫറന്‍സ്‌ 12 സീറ്റുകള്‍ നല്‍കുകയും ചെയ്യുക എന്നത് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചതെന്നാണ് ലഭിക്കുന്ന വിവരം .

തുടർന്ന് ഇതിനെ ഇരു പാര്‍ട്ടികളും ചര്‍ച്ചകള്‍ നടത്തിയശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുകയെന്നും വരും ദിവസങ്ങളിലും ചര്‍ച്ച തുടരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ ഒരു യോഗത്തിലൂടെ ഈ തീരുമാനം യാഥാര്‍ഥ്യമായാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുന്നതാകും എന്നാണ് അറിയാൻ സാധിക്കുന്നത് .

ആദ്യഘട്ട തിരഞ്ഞെടുപ്പ്സെപ്റ്റംബര്‍ 18-ന് നടക്കും . ജമ്മു കശ്മീര്‍ നിയമസഭായിൽ 10 വര്‍ഷത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് . മാത്രമല്ല ജമ്മു കശ്മീര്‍ വിഭജിച്ച് ലഡാക്ക് കേന്ദ്രഭരണപ്രദേശമാക്കിയശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നഷ്ടമായത്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *