Your Image Description Your Image Description

ബത്തേരി : ബത്തേരിയിലെ നൂൽപ്പുഴയിൽ കോളറ സ്ഥിരീകരിച്ചതോടെ 209 പേർ നിരീക്ഷണത്തിൽ . പത്തു പേരാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചു. അതുമൂലം മൂന്നു പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു .

നൂൽപ്പുഴ തോട്ടാമൂല കുണ്ടാണംകുന്ന് പണിയ ഉന്നതിയിൽ യുവതിയ്ക്ക് കോളറ ബാധിച്ച് തുടർന്ന് മരിക്കുകയും മറ്റൊരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇവരുമായി സമ്പർക്കത്തിൽ ഉണ്ടായ 209 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ ഉണ്ട് . അതിൽ 59 പേർ കുണ്ടാണംകുന്ന് ഉന്നതിയിലുള്ളവരാണ്. 159 പേർ ഇവരുമായി സമ്പർക്കത്തിലുള്ളവരുമാണ്. രോഗം ബാധിച്ച് മരിച്ച യുവതിയുടെ മരണാനന്തര ചടങ്ങളുകൾക്കായി എത്തിയവരാണ് സമ്പർക്കപട്ടികയിൽ ഉള്ളത് . അതേസമയം 15 പേർ നൂൽപ്പുഴ പഞ്ചായത്തിന് പുറത്തുള്ളവരാണ്.

 

ഉന്നതിയിലെ 10 പേർ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കോളനിക്കുഉന്നതിയിലെ ഒരാളും അതിസാരത്തെ തുടർന്ന് ചികിത്സ തേടി. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കോളറ റിപ്പോർട്ട് ചെയ്തതോടെ കുണ്ടാണംകുന്ന്, തിരുവണ്ണൂർ, ലക്ഷംവീട് എന്നിവിടങ്ങൾ കണ്ടെയ്‌ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു.

രോഗം മൂലം യുവതി മരിച്ച നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി. അതിന് മുന്നോടിയായി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ നടന്നത് . അതിനായി ഇവർ പഞ്ചായത്തിലെ ഉന്നതികളിൽ കുടിവെള്ള സ്രോതസ്സുകളും പരിസരങ്ങളും ശുചീകരിച്ചു. കൂടാതെ കുടുംബശ്രീ, ട്രൈബൽ വകുപ്പ്, ആശാ വർക്കർമാർ ഈ പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു .

കഴിഞ്ഞദിവസം പഞ്ചായത്ത് സർവകക്ഷികളുമായി യോഗം വിളിച്ചിരുന്നു. അതേസമയം വ്യാപാരികളുടെയും ട്രൈബർ പ്രമോട്ടർമാരുടെയും യോഗവും അതിൽ ഉണ്ടായി .

പ്രദേശങ്ങളിലെ ഹോട്ടലുകളിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലുമടക്കം എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് യോഗം ചർച്ച ചെയ്തു. ആവശ്യമെങ്കിൽ വ്യാപാരികളെ യൂണിറ്റ് അടിസ്ഥാനത്തിൽ വിളിച്ച് ബോധവൽക്കരണ നടത്തും. വാർഡ് അടിസ്ഥാനത്തിൽ സാനിറ്റേഷൻ കമ്മിറ്റികൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. മൈക്ക് അനൗൺസ്‌മെന്റും ലഘുലേഖ വിതരണവും നടത്താൻ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *