Your Image Description Your Image Description

ധാക്ക : ഇന്ത്യയിലേക്ക് പലായനം ചെയ്ത ഷെയ്‌ഖ്‌ ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി . ബിഎൻപി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്​ലാം അലംഗിർ ആണ് ഈക്കാര്യം ആവിശ്യപ്പെട്ടത് .ഈ മാസമാണ് ഷെയ്‌ഖ്‌ ഹസീന സർക്കാർ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് രാജി വച്ചശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്തത്.

അതേസമയം ഷെയ്‌ഖ്‌ ഹസീനയ്ക്കെതിരെ സംവരണവിരുദ്ധ പ്രക്ഷോഭത്തെഅടിച്ചമർത്തുന്നതിനിടെനമാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തെന്ന പരാതിയിൽ 3 കേസുകൾ ചുമത്തിയിട്ടുണ്ട്. ഇവർക്കെതിരെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട മൂന്ന്‌ വിദ്യാർഥികളുടെ രക്ഷിതാക്കളും ചേർന്നാണ് ഹസീനയ്ക്ക് എതിരെയും മറ്റ്‌ 49 പേർക്കുമെതിരെ പരാതി നൽകിയത്‌. ഇതോടെ, ട്രൈബ്യൂണലിൽ സമർപ്പിക്കപ്പെട്ട പരാതികളുടെ എണ്ണം ഏഴായി. മാത്രമല്ല രാജിവച്ച്‌ പലായനം ചെയ്തതോടെ 44 കേസാണ്‌ ഇവർക്കെതിരെ എടുത്തിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *