Your Image Description Your Image Description

നാഗർകോവിൽ : തിരുവനന്തപുരത്തുനിന്നു കാണാതായ 13കാരി തസ്മീത് തംസു ചെന്നൈ എഗ്‌മോര്‍ ട്രെയിനില്‍ കയറി ചെന്നൈയിലേക്കു പോയതായി വിവരം ലഭിച്ചു . പെൺകുട്ടി മൂന്നു പ്രാവശ്യം ട്രെയിനില്‍ കയറിയിറങ്ങി . ഒടുവില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അല്‍പം മുന്‍പ് കയറിയെന്നാണു റിപ്പോര്‍ട്ട് നൽക്കുന്ന സൂചന . തുടർന്ന് കുട്ടിയെ തേടി എല്ലാ സ്‌റ്റേഷനുകളിലേക്കും പൊലീസ് സംഘം പുറപ്പെട്ടു. കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പോലീസ് പുറപ്പെട്ടത് . അതേസമയം ഒരു സംഘം കുട്ടിയുടെ ജന്മദേശമായ അസമിലേക്കും പുറപ്പെടും .

കുട്ടിയുടെ നിര്‍ണായകദൃശ്യങ്ങള്‍ നാഗര്‍കോവില്‍ സ്‌റ്റേഷനിലെ സിസിടിവിയില്‍നിന്നു ലഭിച്ചിയിട്ടുണ്ട് . ഇന്നലെ കുട്ടി സ്‌റ്റേഷനില്‍ വൈകിട്ട് മൂന്നു മണിക്ക് ട്രെയിനില്‍നിന്ന് സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയ പെണ്‍കുട്ടി കുപ്പിയില്‍ വെള്ളം എടുത്ത ശേഷം വീണ്ടും അതേ ട്രെയിനില്‍ കയറി യാത്ര തുടർന്നു . ഈ വിവരം പോലീസ് കന്യാകുമാരി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി കന്യാകുമാരിയിലും ഇറങ്ങിയാതായി വിവരം ലഭിച്ചു . കുട്ടി വെള്ളമെടുത്ത ശേഷം തിരിച്ചു കേറിയ കുട്ടി ,3.53-നാണ് കന്യാകുമാരി സ്‌റ്റേഷനില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *