Your Image Description Your Image Description

അബുദാബി : സൗരയൂഥത്തിലെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തിയതായി അബുദാബി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. ടെക്‌സാസിലെ ഹാർഡിൻ-സിമ്മൺസ് യൂണിവേഴ്‌സിറ്റി, കാറ്റലീന സ്കൈ സർവേ പദ്ധതി, പാൻ-സ്റ്റാർസ് ടെലിസ്‌കോപ്പ് എന്നിവയുൾപ്പെടെ അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് നാസയുടെ പിന്തുണയുള്ള പ്രോഗ്രാം നൽകിയ ചിത്രങ്ങളുടെ വിശകലനത്തിലൂടെയാണ് ഈ കണ്ടെത്തൽ നടത്തിയതെന്ന് സെൻ്റർ പ്രസിഡൻ്റ് ഖൽഫാൻ ബിൻ സുൽത്താൻ അൽ നുഐമി വെളിപ്പെടുത്തി.

ഡയറക്ടർ മുഹമ്മദ് ഷൗക്കത്ത് ഒഡെയാണ് ഹലേകാല ഒബ്സർവേറ്ററിയിലെ പാൻ-സ്റ്റാർസ് 2 ടെലിസ്‌കോപ്പ് പകർത്തിയ ചിത്രങ്ങൾ പരിശോധിക്കുന്നതിനിടെ തിരിച്ചറിഞ്ഞത്. തുടർന്ന് ഒഡെയ്ക്ക് പ്രാഥമിക കണ്ടെത്തൽ സർട്ടിഫിക്കറ്റ് നൽകി. ഈ പുതിയ ഛിന്നഗ്രഹത്തിന് “2022 UY56” എന്നാണ് പേര് നൽകി യിരിക്കുന്നത് .

 

Leave a Reply

Your email address will not be published. Required fields are marked *