Your Image Description Your Image Description

ന്യൂഡൽഹി : ബിആർഎസ് നേതാവ് കെ കവിതയുടെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ജാമ്യാപേക്ഷ 27ന് സുപ്രീംകോടതി പരി​ഗണിക്കാനായി മാറ്റി വച്ചു . അതേസമയം കവിതയുടെ ജാമ്യാപേക്ഷയിൽ 22നകം മറുപടി നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അറിയിച്ചിട്ടുണ്ട്.

ഡൽഹി ഹൈക്കോടതി ജാമ്യം ആവശ്യപ്പെട്ട കവിതയുടെ ഹർജിയിൽ ഈ മാസം 12ന് സുപ്രീംകോടതി ഇഡിയോടും സിബിഎയോടും പ്രതികരണം തേടിയിരുന്നു. ശേഷം അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് പറഞ്ഞാണ് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. കേസിൽ സിബിഐയുടെ എതിർ സത്യവാങ്മൂലം സമർപിച്ചിട്ടുണ്ടെന്ന് ഇഡിക്കും സിബിഐക്കും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു സുപ്രീംകോടതിയെ അറിയിച്ചു.

കവിതയെ ഇഡി മാർച്ച് 15നാണ് അറസ്റ്റ് ചെയ്തത്‌ . അതിന് മുമ്പ് ഏപ്രിൽ 15ന് സിബിഐയും അറസ്റ്റ് ചെയ്തിരുന്നു .

 

Leave a Reply

Your email address will not be published. Required fields are marked *