Your Image Description Your Image Description

കൽപ്പറ്റ : ഉരുൾപൊട്ടൽ മൂലം നാശം വിതച്ച വയനാട്‌ മുണ്ടക്കൈയിലെ ദുരിതബാധിതർക്ക്‌ സർക്കാർ നൽകിയ ധനസഹായം കൈകലാക്കാൻ ശ്രമിച്ച കേരള ഗ്രാമീൺ ബാങ്കിന്റെ നടപടിക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസ് എടുത്തു . സർക്കാർ ദുരിതബാധിതർക്ക് നൽകിയ അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കാൻ കേരള ഗ്രാമീൺ ബാങ്ക് ശ്രമിച്ച സംഭവത്തിലാണ് മനുഷ്യവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത് .

ജില്ലാ കളക്ടറും കേരള ഗ്രാമീൺ ബാങ്ക് ചൂരൽമല ബ്രാഞ്ച് മാനേജരും ഇക്കാര്യം പരിശോധിച്ച് ഒരാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും

ചൂരൽമല ശാഖയിൽ നിന്നും വായ്പയെടുത്തവരിൽ നിന്ന് പ്രതിമാസ൦ തിരിച്ചടവ് ഈടാക്കിയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത് . അതിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 10 പേരാണ് ബാങ്കിനെതിരെ പ്രതികരിച്ചു മുന്നോട്ട് വന്നിരിക്കുന്നത് .

 

Leave a Reply

Your email address will not be published. Required fields are marked *