Your Image Description Your Image Description

തിരുവനന്തപുരം : കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ എസ്സി – എസ്ടി വിഭാഗത്തിലെ സംവിധായകരുടെ കൂട്ടായ പദ്ധതിയുടെ നിർമ്മിച്ച ആദ്യ ചിത്ര൦ ‘ചുരുളി’ ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് . സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പോസ്റ്റർ റിലീസ് ചെയ്തത്. പോസ്റ്റിൽ സംവിധായകൻ ജിയോ ബേബി, കൃഷാന്ദ്, രോഹിത്ത് എംജി കൃഷ്ണൻ എന്നിവരും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

നവാഗതനായ അരുൺ ജെ മോഹൻ സംവിധാനത്തിൽ ഇറങ്ങുന്ന ചിത്രത്തിൽ പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, രാജേഷ് ശർമ്മ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്‌ . പോസ്റ്ററിൽ ത്രില്ലർ സ്വഭാവത്തിലുള്ള ക്രൈം ഡ്രാമയാണ് അവതരിപ്പിച്ചിരിക്കുന്നത് . ചിത്രം ഈ മാസം അവസാനം ചിത്രം തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കും .

ഗോപൻ മങ്ങാട്ട്, കലാഭവൻ ജിന്റോ, ഡാവിഞ്ചി, സോനാ അബ്രഹാം, ബാലു ശ്രീധർ, അഖില നാഥ്, സതീഷ് കെ കുന്നത്ത്, അസീം ഇബ്രാഹിം, സിറിൽ, അജേഷ് സി കെ, എബി ജോൺ, അനിൽ പെരുമ്പളം, സിജുരാജ്, സായി ദാസ്, സേതുനാഥ്, നീതു ഷിബു മുപ്പത്തടം എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

പ്രവീൺ ചക്രപാണി ഛായാഗ്രഹണം , എഡിറ്റർ ഡേവിസ് മാനുവൽ ആണ്. ആഷിക് മിറാഷിന്റെ വരികൾക്ക് സംഗീതം മധു പോൾ. കോ റൈറ്റേഴ്സ്: അനന്തു സുരേഷ്, ആഷിക് മിറാഷ്.

ലൈൻ പ്രൊഡ്യൂസർ: അരോമ മോഹൻ. മേക്കപ്പ്: രതീഷ് വിജയൻ. വസ്ത്രാലങ്കാരം: ഷിബു പരമേശ്വരൻ. കലാസംവിധാനം: നിതീഷ് ചന്ദ്രൻ ആചാര്യ. സ്റ്റണ്ട്: മാഫിയ ശശി. ഡിഐ കളറിസ്റ്റ്: ബി യുഗേന്ദ്ര. സൗണ്ട് ഡിസൈൻ: രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, ഷൈൻ ബി ജോൺ. സൗണ്ട് മിക്സിങ്: അനൂപ് തിലക്. പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രാകരി. അസോസിയേറ്റ് ഡയറക്ടർ: സജീവ് ജി. അസിസ്റ്റന്റ് ഡയറക്ടേഴ്സ്: പ്രശോഭ് ദിവാകരൻ, സൂര്യ ശങ്കർ. വിഷ്വൽ എഫക്റ്റ്സ്: മഡ് ഹൗസ്. സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര. പരസ്യകല: കിഷോർ ബാബു. പി.ആർ.ഓ: റോജിൻ കെ റോയ്. മാർക്കറ്റിംഗ്: ടാഗ് 360

 

 

Leave a Reply

Your email address will not be published. Required fields are marked *